al-`Adiyat (العَادِيَات)

C. Abdul Hameed & K. Parappur - C. Abdul Hameed & K. Parappur

Chapter 100 • 11 verses • Meccan

← Previous Chapter Next Chapter →
100:1 കിതച്ചു കൊണ്ട്‌ ഓടുന്നവയും,
100:2 അങ്ങനെ ( കുളമ്പ്‌ കല്ലില്‍ ) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
100:3 എന്നിട്ട്‌ പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,
100:4 അന്നേരത്ത്‌ പൊടിപടലം ഇളക്കിവിട്ടവയും
100:5 അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍ ) തന്നെ സത്യം.
100:6 തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട്‌ നന്ദികെട്ടവന്‍ തന്നെ.
100:7 തീര്‍ച്ചയായും അവന്‍ അതിന്ന്‌ സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
100:8 തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
100:9 എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത്‌ ഇളക്കിമറിച്ച്‌ പുറത്ത്‌ കൊണ്ട്‌ വരപ്പെടുകയും ,
100:10 ഹൃദയങ്ങളിലുള്ളത്‌ വെളിക്ക്‌ കൊണ്ടു വരപ്പെടുകയും ചെയ്താല്‍ ,
100:11 തീര്‍ച്ചയായും അവരുടെ രക്ഷിതാവ്‌ അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.