93:1
പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
93:2
രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍
93:3
( നബിയേ, ) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
93:4
തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്.
93:5
വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് ( അനുഗ്രഹങ്ങള്‍ ) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്
93:6
നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും , എന്നിട്ട് ( നിനക്ക് ) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
93:7
നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് ( നിനക്ക് ) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
93:8
നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.
93:9
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്
93:10
ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്.
93:11
നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.