at-Tin (التِّين)

C. Abdul Hameed & K. Parappur - C. Abdul Hameed & K. Parappur

Chapter 95 • 8 verses • Meccan

← Previous Chapter Next Chapter →
95:1 അത്തിയും, ഒലീവും,
95:2 സീനാപര്‍വ്വതവും,
95:3 നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.
95:4 തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.
95:5 പിന്നീട്‌ അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.
95:6 വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ്‌ പോകാത്ത പ്രതിഫലമുണ്ടായിരിക്കും.
95:7 എന്നിരിക്കെ ഇതിന്‌ ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ ( നബിയേ, ) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത്‌ ന്യായമാണുള്ളത്‌?
95:8 അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?